നാണം നിൻ കണ്ണിൽ

നാണം നിൻ കണ്ണിൽ
നിൻ രൂപം എന്നുള്ളിൽ
എൻ
ആമോദവേള
ദാഹം നിൻ ചുണ്ടിൽ
നിൻ ഗാനം എൻ കാതിൽ
പുളകങ്ങൾ
പൂത്തു...
അറിയാൻ വാ...
തമ്മിൽത്തമ്മിൽ നാം...
പരപപ്പപ്പാ...
പരപപ്പപ്പാ...

(നാണം...)

മധുമാസം അണയുമ്പോൾ
മലർവാക
പൂക്കുമ്പോൾ
എൻ ചിന്തയിൽ നിന്നോർമ്മകൾ
മനം വിടരാനായ് മധു
നുകരാനായ്
എന്നിൽ മോഹങ്ങൾ ഉണർന്നീടുന്നു

(നാണം...)

മണിദീപം
തെളിയുമ്പോൾ
മഞ്ഞലകൾ തഴുകുമ്പോൾ
നിൻ വീണയിൽ എൻ
രാഗങ്ങൾ
ശ്രുതി മീട്ടാനായ് ചേർന്നലിയാനായ്
എന്നിൽ മോഹങ്ങൾ
ഉണർന്നീടുന്നു

(നാണം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Naanam nin kannil

Additional Info

അനുബന്ധവർത്തമാനം