അനുരാഗചന്ദ്രനായ് വരൂ
ആ...ആ...ആ...ആ
ആ...ആ....ആ...ആ
ആ.....ആ....ആ...ആ
ഉം.... ഉം.... ഉം.....ഉം
അനുരാഗ ചന്ദ്രനായ് വരൂ
സംഗമയാമവേദിയിൽ
പ്രിയദേവി മോഹന ഗീതകമായ്
മാലാഖമാരുടെ പാവനനാദം
ആശീർവാദമായ് സ്വീകരിക്കൂ
[അനുരാഗചന്ദ്ര...
മാമലയും പൂവനവും
പനിനീരു തൂകുമെൻ കാമനയിൽ
മാമലയും പൂവനവും
പനിനീരു തൂകുമെൻ കാമനയിൽ
മദകേളീ മർമ്മര ചാരുതയിൽ
പാടുവാൻ ആടുവാൻ
ആനന്ദമാധുരി പങ്കിടാനായ്
ഈ വേളയിൽ ഇതിലേവരൂ
[ അനുരാഗചന്ദ്ര...
സ്വർഗ്ഗമെന്നും ഭൂമിയെന്നും
അതിരാരു നൽകി മാനവന്നായ്
സ്വർഗ്ഗമെന്നും ഭൂമിയെന്നും
അതിരാരു നൽകി മാനവന്നായ്
മധുപാനപാത്രം ഞാൻ നിറയ്ക്കാം
പാടിടാം ആടിടാം
സുഖദു:ഖമെന്നും പങ്കുവെയ്ക്കാം
നമ്മൾ തമ്മിൽ പങ്കുവെയ്ക്കാം
[ അനുരാഗചന്ദ്ര...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Anuraga chandranay varoo
Additional Info
Year:
1994
ഗാനശാഖ: