കണ്ണനാരാരോ ഉണ്ണിക്കണ്മണി ആരാരോ - M
കണ്ണനാരാരോ ഉണ്ണിക്കണ്മണിയാരാരോ...
കണ്ണനാരാരോ ഉണ്ണിക്കണ്മണിയാരാരോ
കണ്ണുനീര്ജന്മം താങ്ങും കൈകളിലാരാരോ
ഒരു തോളില്‍ നീയെന്ന പുണ്യം
താനേ തലചായ്ക്കും സൗഭാഗ്യം തേടുന്നെന്‍ മൗനം
എല്ലാം വിടചൊല്ലിയകലുന്നോരേകാകീ ഗമനം
കണ്ണനാരാരോ ഉണ്ണിക്കണ്മണിയാരാരോ
കണ്ണുനീര്ജന്മം താങ്ങും കൈകളിലാരാരോ
നെഞ്ചിൻ ഉള്ളിൽ ഏതോ ഇരുള്‍മാളങ്ങള്‍
കണ്ണില്‍ നീളും സ്വന്തം നിഴല്നാളങ്ങള്
കൊതിയോടെ നീ പോയ വഴി മാറിയോ
ഈ മാറിലിനിയും ഈ പൂവിനിടമോ
കണ്ണനാരാരോ ഉണ്ണിക്കണ്മണിയാരാരോ
കണ്ണുനീര്ജന്മം താങ്ങും കൈകളിലാരാരോ
തീരാമോഹം ഒന്നായ് ഒരു കൂരയില്‍
ചേരാനോരോ നാളും കഴിയുമ്പോഴും
ഇനി വീണ്ടും ഒരു ജന്മം അതിനേകുമോ
കാതങ്ങളിനിയും കാല്യാത്ര തുടരാന്‍
കണ്ണനാരാരോ ഉണ്ണിക്കണ്മണിയാരാരോ
കണ്ണുനീര്ജന്മം താങ്ങും കൈകളിലാരാരോ
ഒരു തോളില്‍ നീയെന്ന പുണ്യം
താനേ തലചായ്ക്കും സൗഭാഗ്യം തേടുന്നെന്‍ മൗനം
എല്ലാം വിടചൊല്ലിയകലുന്നോരേകാകീ ഗമനം
കണ്ണനാരാരോ ഉണ്ണിക്കണ്മണിയാരാരോ
കണ്ണുനീര്ജന്മം താങ്ങും കൈകളിലാരാരോ