പവിഴവുമായ് വരും

പവിഴവുമായ് വരും പനങ്കിളികളേയിതാ
പൂന്തേനും മനം നിറയെ മധുരങ്ങളും
പുഴയുടെയരികില്‍ പുലരികള്‍ തഴുകിയ
കുളുര്‍‌ത്തൂമഞ്ഞിന്‍ പൊന്‍‌കൂടും
(പവിഴവുമായ്...)

പൂവിളികള്‍ കതിരാടുന്ന കണ്ണില്‍ 
മൂകതയാര്‍ന്ന രൂപം
കാകളികള്‍ ഇഴപാകുന്ന നെഞ്ചില്‍ 
പോയ ദിനങ്ങള്‍ മാത്രം
പതിരുകള്‍ പൊഴിയും പഴയൊരു വഴിയെ
പായും നിഴലുകളേ
(പവിഴവുമായ്...)

പൂഞ്ചിറകില്‍ മുറിപ്പാടുള്ള മൈനേ
പൂക്കളുറങ്ങും നേരം
ആരുടെ കാലടി കാതോര്‍ത്തു വീണ്ടും
ആ വഴി നീ വരുന്നു
മിഴിയുടെ പിറകെ മനസ്സിനു കുറുകെ
പാറും ചെറുകിളിയേ
(പവിഴവുമായ്...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pavizhavumaay varum