കണ്ണനാരാരോ ഉണ്ണിക്കണ്മണി ആരാരോ - F

കണ്ണനാരാരോ ഉണ്ണി കണ്മണിയാരാരോ
കണ്ണൂനീർ ജന്മം താങ്ങും കൈകളിലാരാരോ
ഒരു തോളിൽ നീ എന്ന പുണ്യം
താനേ തല ചായ്ക്കും സൗഭാഗ്യം തേടുന്നെൻ മൗനം
എല്ലാം വിട ചൊല്ലി അകലുന്നൊരേകാകി ഗമനം (കണ്ണനാരാരോ..)

നെഞ്ചിൻ ഉള്ളിൽ ഏതോ ഇരുൾ മാളങ്ങൾ
കണ്ണിൽ നീളും സ്വന്തം നിഴൽ നാളങ്ങൾ (2)
കൊതിയോടെ നീ പോയ വഴി മാറിയോ
ഈ മാറിൽ ഇനിയും നീർ  പൂവിനിടമോ (കണ്ണനാരാരോ..)

തീരാമോഹം ഒന്നായ് ഒരു കൂരയിൽ
ചേരാനോരോ നാളും കഴിയുമ്പോഴും (2)
ഇനി വീണ്ടും ഒരു ജന്മം അതിനേകുമോ
കാതങ്ങളിനിയും നീയും കാൽ യാത്ര തുടരാൻ (കണ്ണനാരാരോ..)

 

 

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannanararo - F

Additional Info

അനുബന്ധവർത്തമാനം