പീലിവീശിയാടി
സനിപനി സനിപമ പമപനി പമ ഗസ
നിസ ഗസ നിസ ഗസ നിസ പമ ഗസ
നിസരി നിധനിരി നിരിമ രിമധ
മധനി ഗരിസാ...
പീലിവീശിയാടി മയിലുകളുള്ളില്‍
നിറമാല ചൂടി തേനലകളിളനെഞ്ചില്‍
അതിലേഴു നിലയുടെ പന്തല്‍
അനുരാഗകലയുടെ മഞ്ചല്‍
ആഹാഹാ...ഓഹോഹോഹോ
(പീലിവീശി...)
ആരുടെ തേന്‍കൊഞ്ചല്‍ പൈമ്പാലുണ്ടുള്ളം
ആലിലയാകാന്‍ വെമ്പുന്നു - ഇനി
ഏതു കരങ്ങള്‍തന്‍ ലീലാലാളനം
എന്നെയിളം പൂവാക്കുന്നു
മനസ്സേ പോകൂ നീ...ആ...
മനസ്സേ പോകൂ നീ നിന്‍ വഴിയോരം
ആനന്ദമാകന്ദ ശാഖി തോറും
പാടും പാടും കുയില്‍ നാളെ
(പീലിവീശി...)
പൂവിലെ പൂവാകാന്‍ പൂക്കും മോഹങ്ങള്‍
പൂമദമുണ്ണും യാമങ്ങള്‍ - എന്റെ
ലോലവികാരങ്ങള്‍ സായൂജ്യം നേടും
മാദകമായാ മന്ത്രങ്ങള്‍
അമൃതിന്നാഴിയില്‍...ആ...
അമൃതിന്നാഴിയില്‍ ആഴങ്ങള്‍ തേടാന്‍
ജലവീണ മീട്ടുന്ന രാഗമായ് ഞാന്‍
താനേ പായും പുഴയാകും
(പീലിവീശി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Peeliveeshi aadi
Additional Info
Year:
1994
ഗാനശാഖ: