നിധി അരുൺ
1998 നവ്മ്ബർ 17 -ന് അരുണിന്റെയും മഞ്ജുവിന്റെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. ശാന്തി നികേതൻ സ്ക്കൂളിലായിരുന്നു പാർവതിയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് നെടുമങ്ങാട് മോഹൻദാസ് കോളേജ് ഓഫ് ടെക്നോളജിയിൽ നിന്നുംനെഞ്ചിനിയറിംഗ് ബിരുദം നേടി. കുട്ടിക്കാലം മുതൽക്കെ നൃത്തം പതിച്ചു തുറ്റങ്ങിയ പാർവതി മികച്ച നർത്തകിയാണ്. 2017 -ൽ ചെമ്പരത്തിപ്പൂ എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് പാർവതി അഭിനയരംഗത്തേയ്ക്കെത്തുന്നത്.
അതിനുശേഷം ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത എന്നാലും ശരത് എന്ന ചിത്രത്തിൽ അഭിനയിച്ചു. ആ സിനിമയ്ക്ക് വേണ്ടി സംവിധായകൻ ബാലചന്ദ്രമേനോന്റെ നിർദേശപ്രകാരം നിധി എന്ന പേര് സ്വീകരിച്ചത്. തുടർന്ന് കളിക്കൂട്ടുകാർ, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകളിലും നിധി അരുൺ അഭിനയിച്ചു. രണ്ട് കന്നഡ ചിത്രങ്ങളിലും മെമ്മറീസ് എന്ന തമിഴ് ചിത്രത്തിലും ഒരു തെലുങ്ക് ചിത്രത്തിലും നിധി അരുൺ അഭിനയിച്ചിട്ടുണ്ട്