നീരജ് രാജൻ
NEERAJ RAJAN
അടൂർ സ്വദേശി. സഹോദരൻ ഡോ.സൂരജുമൊത്ത് സൂരജ് നീരജ് എന്ന പേരിൽ ഏതാനും സിനിമകളുടെ രചന നിർവഹിച്ചു. എബിസിഡി എന്ന ചിത്രത്തിലൂടെ തുടക്കം. ഇരട്ട എന്ന ചിത്രത്തിന്റെ അഡീഷണൽ സ്ക്രിപ്റ്റിങ്. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് എന്ന ചിത്രത്തിന്റെ കഥ നീരജിന്റേതാണ്. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ സൂരജിനൊപ്പം ഒരുക്കി. നിലവിൽ അടൂർ താലൂക്ക് ആശുപത്രിയിൽ ഫിസിഷ്യനായി സേവനം അനുഷ്ഠിക്കുന്നു. ഭാര്യ സാന്ദ്ര.