മഹിമ നമ്പ്യാർ

Mahima Nambiar

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1994 ഡിസംബറിൽ കാസർക്കോട് ജില്ലയിൽ ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയിട്ടുള്ള മഹിമ നമ്പ്യാർ ക്ലാസിക്കൽ ഡാൻസറും ഗായികയുമാണ്. പതിനഞ്ചാമത്തെ വയസ്സിലാണ് ചലച്ചിത്രലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2010-ൽ കാര്യസ്ഥൻ എന്ന സിനിമയിലൂടെയായിരുന്നു മഹിമയുടെ തുടക്കം. അതിൽ ദിലീപിന്റെ അനുജത്തിയുടെ വേഷമാണ് ചെയ്തത്. പിന്നീട്  പരസ്യ ചിത്രങ്ങൾക്ക് വേണ്ടി മോഡലിംഗ് ചെയ്തു. 2012-ൽ Saattai എന്ന സിനിമയിലൂടെയാണ് മഹിമ നമ്പ്യാരുടെ തമിഴ് സിനിമാ പ്രവേശം. തുടർന്ന് Ennamo Nadakkudhu, Mosakutty, Kuttram 23, Puriyatha Puthir.. എന്നിവയുൾപ്പെടെ നിരവധി തമിഴ് സിനിമകളിൽ മഹിമ നമ്പ്യാർ നായികയായി അഭിനയിച്ചു. 2017- ൽ മമ്മൂട്ടി നായകനായ മാസ്റ്റർ പീസ്- ആണ് മഹിമയുടെ രണ്ടാമത്തെ മലയാള ചിത്രം. 2019-ൽ മമ്മൂട്ടിയുടെ മധുര രാജ- യിലും മഹിമ അഭിനയിച്ചു.