യമുനാഹൃദയം കണ്ണനെത്തേടി
യമുനാഹൃദയം കണ്ണനെത്തേടി
യമുനാകല്യാണി പാടി
രാഗിണി രാധിക നിര്‍വൃതി നേടി
രാഗിലകിരണങ്ങള്‍ ചൂടീ
യമുനാഹൃദയം കണ്ണനെത്തേടി
യമുനാകല്യാണി പാടി
എന്തേ കണ്ണാ നീയെന്നെ കണ്ടപ്പോള്‍
ഒന്നും മിണ്ടിയില്ലാ
എന്നനുരാഗത്തിന്‍ പൂമാല മാറില്‍
എന്നും ചൂടുകില്ലേ
ഞാനാകും മുരളിയെ ചുംബിച്ചു
ചുംബിച്ചു
സംഗീതസാന്ദ്രമാക്കൂ കണ്ണാ
സംഗീതസാന്ദ്രമാക്കൂ
യമുനാഹൃദയം കണ്ണനെത്തേടി
യമുനാകല്യാണി പാടി
ലോലം നെഞ്ചില്‍ നീയൊന്നു
തൊട്ടപ്പോള്‍
ഗാനം വാര്‍ന്നൊഴുകി
എന്നാത്മവീണയില്‍ കല്യാണിരാഗം
താനേ പൂത്തുലഞ്ഞൂ
തോഴാ നീ പുല്‍കിയെൻ
പ്രേമാഭിലാഷത്തെ
സായൂജ്യസാരമാക്കൂ കണ്ണാ
സായൂജ്യസാരമാക്കൂ
യമുനാഹൃദയം കണ്ണനെത്തേടി
യമുനാകല്യാണി പാടി
രാഗിണി രാധിക നിര്‍വൃതി നേടി
രാഗിലകിരണങ്ങള്‍ ചൂടീ
യമുനാഹൃദയം കണ്ണനെത്തേടി
യമുനാകല്യാണി പാടീ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Yamunahridayam
Additional Info
Year:
2001
ഗാനശാഖ: