ഞാനൊരു ദാഹം - M

ഞാനൊരു ദാഹം നീ മേഘം
ഞാനൊരു ദാഹം നീ മേഘം
പെയ്യൂ മുകിലേ
അനുരാഗക്കുളിരല നെയ്യൂ
ഞാനൊരു ദാഹം നീ മേഘം
ഞാനൊരു ദാഹം നീ മേഘം

പൂവേ ഇളംപൂവേ
മധുപന്‍ വന്നോ ചാരെ
മൃദുലേ പറയൂ
മധുരം തന്നോ ചുണ്ടിൽ
മുരളീലോലൻ മുരളീലോലൻ
അനുരാഗലഹരി നുകര്‍ന്നോ
ഞാനൊരു ദാഹം നീ മേഘം
ഞാനൊരു ദാഹം നീ മേഘം

കാറ്റേ കുളിര്‍‌കാറ്റേ
പുഴയോ നിന്നുടെ തോഴി
അലയില്‍ മുഴുകി
പുളകം ചൂടി നെഞ്ചില്‍
ഹൃദയം മീട്ടി ഹൃദയം മീട്ടി
പ്രണയാനുഭൂതി പകര്‍ന്നോ

ഞാനൊരു ദാഹം നീ മേഘം
പെയ്യൂ മുകിലേ
അനുരാഗക്കുളിരല നെയ്യൂ
ഞാനൊരു ദാഹം നീ മേഘം
ഞാനൊരു ദാഹം നീ മേഘം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njanoru daham - M