കൂടു വെടിഞ്ഞോ കുയിലേ

കൂടുവെടിഞ്ഞോ കുയിലേ നീ
ദൂരെ മറഞ്ഞോ നിഴലേ നീ
തപസ്സിരിക്കും നിന്റെയിണയെ
കനലിലെറിഞ്ഞോ നീ ഓ...
കൂടുവെടിഞ്ഞോ കുയിലേ നീ
ദൂരെ മറഞ്ഞോ നിഴലേ നീ

വരണമാലിക വിധിയുടെ കൈയ്യില്‍
മരണമാലികയാണോ
വിണ്ണൊളിവിതറും മധുരസ്വപ്നം
വെണ്ണീറായെന്നോ
മിഴിനീര്‍ മായ്ക്കാന്‍ 
കദനം തീര്‍ക്കാന്‍
നീയെവിടെ..നിന്‍ നിഴലെവിടെ
കൂടുവെടിഞ്ഞോ കുയിലേ നീ
ദൂരെ മറഞ്ഞോ നിഴലേ നീ

കരളിലെരിയും തിരിയുടെ നാളം
പൊലിഞ്ഞു കൂരിരുളായ്
കതിരൊളി വീശിയ പരിണയമോഹം
കണ്ണീര്‍ക്കടലായി
ഇണയായ് വാഴാന്‍ 
തുണയായ് നില്ക്കാന്‍
നീയെവിടെ..നിന്‍ തണലെവിടെ

കൂടുവെടിഞ്ഞോ കുയിലേ നീ
ദൂരെ മറഞ്ഞോ നിഴലേ നീ
തപസ്സിരിക്കും നിന്റെയിണയെ
കനലിലെറിഞ്ഞോ നീ ഓ...
കൂടുവെടിഞ്ഞോ കുയിലേ നീ
ദൂരെ മറഞ്ഞോ നിഴലേ നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Koodu vedinjo kuyile

Additional Info

Year: 
2001

അനുബന്ധവർത്തമാനം