യാമങ്ങൾ മെല്ലെച്ചൊല്ലും

യാമങ്ങള്‍ മെല്ലെച്ചൊല്ലും ഗായത്രീ മന്ത്രം നീയല്ലോ
വെണ്‍‌പാലപ്പൂങ്കൊമ്പില്‍ പാടും
ഗന്ധര്‍വന്‍പോലും നീയല്ലോ
മെവാര്‍മേഘമാമെന്നില്‍ തൂമിന്നലായ് ചേര്‍ന്നും
തേന്‍തിങ്കളാമെന്നില്‍ തൂവെണ്ണിലാവായും
ഒരു താഴമ്പൂപ്പൊന്‍‌വിരലാൽ
ഇടനെഞ്ചില്‍തൊട്ടീ കിളിമൊഴിയുഴിയെ
(യാമങ്ങൾ...‍)
ദീപം മായാദീപം
കണ്ണില്‍ മിന്നും നാളം മിന്നിക്കെട്ടു
തെന്നല്‍ പീലിത്തെന്നല്‍
നിശ്വാസം‌പോല്‍ നേര്‍ത്തു മുത്തംവച്ചു
ഞാന്‍ നിന്‍ മാറില്‍ ചായുന്നൂ
വേനല്‍പ്രാവിന്‍ തൂവല്‍പോല്‍
തൂമഞ്ഞില്‍ വെയിലിതള്‍‌പോലെ
(ഒരു താഴമ്പൂ ...)
നാദം   വീണാനാദം
നക്ഷത്രങ്ങള്‍ കോര്‍ക്കും സന്ധ്യാനേരം
എങ്ങും നിന്‍ സ്‌നേഹത്തിന്‍
കാലൊച്ചയ്‌ക്കായ് മെല്ലെ കാതോര്‍ക്കുമ്പോള്‍
കാനല്‍ക്കാറ്റായ് മേയുമ്പോള്‍
പാടാന്‍ പാട്ടായ് പൂക്കുമ്പോള്‍
പെയ്യൂ നീ മഴപോലെ
(ഒരു താഴമ്പൂ ...)
 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Yamangal Mellechollum

Additional Info

Year: 
2000

അനുബന്ധവർത്തമാനം