ഇനി മാനത്തും നക്ഷത്രപൂക്കാലം - M

ഇനി മാനത്തും നക്ഷത്രപൂക്കാലം
ഇതു മാറ്റേറും രാപ്പക്ഷി കൂടാരം
കുനുകുഞ്ഞു ചിറകാർന്ന നീീല-
ശലഭങ്ങൾ പൂക്കളാവുന്നുവോ
ഈ നഗരരാവിന്റെ നെറുകിലിറ്റുന്ന
നറുനിലാവിന്റെ തൂമുത്തം
മനസ്സുപെയ്യുന്ന മഴ നുറുങ്ങല്ലയോ
ഈ മിഴിവെളിച്ചങ്ങൾ  ഇമകൾ ചിമ്മുമ്പോൾ
ഇരുളിൽ മിന്നുന്ന മിന്നായം
പുതുവസന്തങ്ങൾ പുലരുമെന്നല്ലയോ
ഇനി മാനത്തും നക്ഷത്രപൂക്കാലം
ഇതു മാറ്റേറും രാപ്പക്ഷി കൂടാരം
 

പയ്യാരം കൊഞ്ചിപ്പാടല്ലേ
പാപ്പാത്തി പെണ്ണേ പുന്നാരേ
എള്ളോളം കള്ളം ചൊന്നാലോ
കാക്കാത്തി കണ്ണും പൊട്ടൂലേ
തപ്പും തമ്പേറും ഈ തങ്കതിമില മിഴാവും
പൊട്ടും കുഴലോടെ കൂത്താടാം
പൊന്നും തൂമുത്തും പൊൻ-
പീലിക്കസവു നിലാവും
മിന്നൽ ചേലോടെ കൊണ്ടോരാം
വാരമ്പിളി ചിൽമേടയിൽ
ആലോലമായ് ആഘോഷമായ്
ഒരു മായാദീപിലെ മന്ത്രപ്പറവയെ
മാടിവിളിക്കാൻ ഓടിപ്പോരേണ്ടേ
(ഈ നഗര...)

ഹെയ് വെളു വെളുങ്ങനെ വെയിലുവീഴുമ്പം
മഴ തൂളിക്കടീ പൂങ്കാറ്റേ
കുടപിടിക്കുവാൻ കുടമെടുത്തോണ്ടു വാ
ചെപ്പും പൂപ്പന്തും ചെമ്മാനത്തേൻ
പൂച്ചാന്തും
മഞ്ഞിൽ മത്താടിക്കൊണ്ടേ പോരാം
വെട്ടം രാവെട്ടം തൊട്ടാവാടിപ്പൂവെട്ടം
ആർക്കും കിട്ടാതെ കട്ടേ പോരാം
മേലേ നിലാ മേഘങ്ങളിൽ
വെൺപ്രാവുപോൽ പാറേണ്ടയോ
ഒരു കാറ്റിൻ ചുണ്ടിലെ ഓടക്കുഴലിലൊൊ-
രോണപ്പാട്ടായ് മൂളിപ്പെയ്യാലോ
(ഈ നഗര...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ini maanathum nakshathrapookkaalam - M

Additional Info

Year: 
1999

അനുബന്ധവർത്തമാനം