വിണ്ണിൽ ചായും

വിണ്ണിൽ ചായും വെയിലായ് മൗനം
എങ്ങോ വീണലിഞ്ഞേ
നീലാകാശം രാവിൻ മാറിൽ
താനേ കൂടണഞ്ഞേ
ഇനി വരും പുലരിയിൽ
നിഴലുകൾ മായുമോ
നെഞ്ചിൽ കത്തും മിന്നലായ് നേരം
കാലം നേടും ദൂരമായ് വേഗം പടരു നീ
വെണ്ണിലാ തേരിലേറി ഞാനീ
വെണ്മുകിൽ പോലെ ഞാനുയർന്നേ
വാനിലോ ഇന്നു ഞാനലിഞ്ഞേ
ഓരോനോവും മഴയായ് പൊഴിയുന്നേ
വിണ്ണിൽ ചായും വെയിലായ് മൗനം
എങ്ങോ വീണലിഞ്ഞേ
നീലാകാശം രാവിൻ മാറിൽ
താനേ കൂടണഞ്ഞേ

അകലും മൺദാഹം
താനേ നിറയും നിൻ സ്‌നേഹം
പകലോ പോയ് മറയും ചാരെ നിഴലോ തണലാവും
മിഴികളിൽ ആർദ്രമാം ഉരുകിടും ജലകണം
ഈ മായാവില്ലിൻ നിറങ്ങളല്ലേ
കുതിച്ചു പായും വാനിൽ സൂര്യനല്ലേ
തനിച്ചു മിന്നും രാവിൻ താരമല്ലേ
ഉദിച്ചു മുന്നിൽ നിന്നില്ലേ
വെണ്ണിലാ തേരിലേറി ഞാനീ
വെണ്മുകിൽ പോലേ ഞാനുയർന്നേ
വാനിലോ ഇന്ന് ഞാനലിഞ്ഞേ
ഓരോ നോവും മഴയായ് പൊഴിയുന്നേ

വിണ്ണിൽ ചായും വെയിലായ് മൗനം
എങ്ങോ വീണലിഞ്ഞേ
നീലാകാശം രാവിൻ മാറിൽ
താനേ കൂടണഞ്ഞേ
ഇനി വരും പുലരിയിൽ
നിഴലുകൾ മായുമോ
നെഞ്ചിൽ കത്തും മിന്നലായ് നേരം
കാലം നേടും ദൂരമായ് വേഗം പടരു നീ
വെണ്ണിലാ തേരിലേറി ഞാനീ
വെണ്മുകിൽ പോലെ ഞാനുയർന്നേ
വാനിലോ ഇന്നു ഞാനലിഞ്ഞേ
ഓരോനോവും മഴയായ് പൊഴിയുന്നേ
വിണ്ണിൽ ചായും വെയിലായ് മൗനം
എങ്ങോ വീണലിഞ്ഞേ
നീലാകാശം രാവിൻ മാറിൽ
താനേ കൂടണഞ്ഞേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Vinnil chaayum