വിടരുന്ന മൊട്ടുകൾ
വിടരുന്ന മൊട്ടുകൾ നാളത്തെ പൂവുകൾ
വിദ്യാർഥികൾ വിദ്യാർത്ഥികൾ
ഉണരുന്നു ഭാരതം വളരുന്നൂ ഭാരതം
ഉഷസ്സിനായ് പാടുവോർ വിദ്യാർത്ഥികൾ (വിടരുന്ന..)
ഗംഗ തന്നല പോലെ കാവേരിത്തിര പോലെ
നന്മയായൊഴുകുന്ന വിദ്യാർത്ഥികൾ
വള്ളത്തോൾക്കവിത പോൽ ടാഗോറിൻ ഗീതി പോൽ
തുള്ളിത്തുളുമ്പി നീങ്ങുമാവേശങ്ങൾ (വിടരുന്ന..)
രാമനിൽ നബിയെയും ക്രിസ്തുവിൽ ഹരിയേയും
കാണുവാൻ കണ്ണുള്ള വിദ്യാർത്ഥികൾ
അദ്വൈത ഗാനത്താൽ ഐക്യദീപങ്ങളാൽ
അമ്മയെ പൂജിക്കുമഭിലാഷങ്ങൾ (വിടരുന്ന..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vidarunna Mottukal
Additional Info
ഗാനശാഖ: