സബർമതി തൻ സംഗീതം

സബർമതി തൻ സംഗീതം കേൾക്കുക നാം

ബാബുജി തൻ പുണ്യ ഗീതം പാടുക നാം ഏറ്റു പാടുക നാം

ഗാന്ധി ജയന്തി ഇന്നു ഗാന്ധി ജയന്തി (സബർമതി..)

 

അക്രമത്തിൻ കാടു വെട്ടിത്തെളിച്ചിടേണം

അഹിംസ തൻ പൂമരങ്ങൾ വളർത്തിടേണം

മനസ്സുകളും വീഥികളും ശുദ്ധമാക്കണം

മാലകന്ന് ജീവിതങ്ങൾ തളിർത്തിടേണം

പുതിയ പ്രതിജ്ഞ ഇത് പുതിയ പ്രതിജ്ഞ (സബർമതി..)

 

അക്ഷരത്തിൻ ദേവതയെ നമിച്ചിടേണം

അച്ചടക്കം നമ്മൾ ഗാനമാക്കീടേണം

അകമഴിഞ്ഞു ദീനരിൽ നാം കരുണ കാട്ടണം

ഹരിജനങ്ങൾ ഉയർന്നവരായ് മാറിടേണം

പുതിയ പ്രതിജ്ഞ ഇത് പുതിയ പ്രതിജ്ഞ (സബർമതി..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sabarmathi than sangeetham

Additional Info

അനുബന്ധവർത്തമാനം