വെണ്ണിലാച്ചോലയിലെ

വെണ്ണിലാച്ചോലയിലെ വെണ്ണക്കല്‍പ്പടവിങ്കൽ
മൺ കുടമേന്തി ഒരു പെണ്ണു വന്നൂ

മൺ കുടമഴകിന്റെ മന്ദാരമലർക്കുടം
പെൺകൊടി മെല്ലെ മെല്ലെ പടവിൽ വെച്ചൂ

താരകപ്പെണ്മണികൾ ആറാടും വെണ്ണിലാവിൻ
തീരത്താ മങ്കയെന്തോ മറഞ്ഞു നിന്നൂ
(വെണ്ണിലാച്ചോലയിലെ...)

കണ്വതപോവനത്തിൻ
കണ്മണിയെപ്പോലേതോ
പൊന്നിൻ കിനാവിലവൾ
മയങ്ങി നിൽക്കേ
പുള്ളിമാൻ പേടയുടെ
വർണ്ണച്ചിത്രമാർന്നൊരാ
മൺ കുടം മന്ദമന്ദം ഒഴുകിപ്പോയി
(വെണ്ണിലാച്ചോലയിലെ...)

കൺ തുറന്നോമലാളാ
മൺ കുടം തിരഞ്ഞപ്പോൾ
വെണ്ണിലാച്ചോല പൊട്ടിച്ചിരിച്ചതെന്തേ
മൺ കുടമഴകിന്റെ മന്ദാരമലർക്കുടം
പെൺ കൊടി കണ്ടു ദൂരെ
മറുകടവിൽ
(വെണ്ണിലാച്ചോലയിലെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Vennilaacholayile

Additional Info