അയി വിഭാവരീ സുന്ദരീ

 

അയി വിഭാവരീ സുന്ദരീ
പാരിതിനരുളുക നീ മലർ മാരീ
അഴകിൻ പവിഴദ്വീപിൽ
നിന്നിങ്ങണയും രാജകുമാരീ

തന്നതാരേ തിരുവുടലണിയാൻ
താരാമോഹനഹാരം
വന്നതാരേ തളിരണിവനികളിൽ
രാഗാലാപനലോലം
(അയി വിഭാവരീ...)

കണ്ണുപൂട്ടി താമരമലരുകൾ
താപസകന്യകൾ പോലെ
നെയ്തലാമ്പൽ പെൺ കൊടിമാരേ
നെയ് വിളക്കുകൾ കാട്ടൂ
(അയി വിഭാവരീ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ayi vibhavari sundaree

Additional Info

അനുബന്ധവർത്തമാനം