വെണ്ണിലാ സോപ്പാൽ

(M)വെണ്ണിലാസോപ്പാൽ മുകിൽ മുണ്ടലക്കുന്നു വിണ്ണിൽ ചിരിക്കുന്ന പെണ്ണ്...
പുഞ്ചിരിപ്പതകൊണ്ടെൻ ദുഃഖം കഴുകു നീ നീലം കലക്കട്ടെ കണ്ണ്....

(F)ഏഴുമഷികളിൽ മുക്കിയ നൂലുകൊണ്ടഴകെട്ടുന്നു മഴവില്ല്... വർണ്ണക്കിനാക്കളെ തോരയിട്ടാറ്റുവാൻ കരളിൽ ചരടുണ്ടോ ചൊല്ല്....

(M)വെണ്ണിലാസോപ്പാൽ മുകിൽ മുണ്ടലക്കുന്നു വിണ്ണിൽ ചിരിക്കുന്ന പെണ്ണ്...

(F)വർണ്ണക്കിനാക്കളെ തോരയിട്ടാറ്റുവാൻ കരളിൽ ചരടുണ്ടോ ചൊല്ല്......

 

(M)നക്ഷത്രം നോക്കുന്നിതെന്തു നോട്ടം 

(F)നമ്മോടസൂയ നിറഞ്ഞ നോട്ടം..

 നഖം കടിച്ചെത്തിയ സന്ധ്യയെ കണ്ടപ്പോൾ സൂര്യനും നോക്കീ ചുട്ടനോട്ടം...(M)...നക്ഷത്രം )

(MF)നഖം കടിച്ചെത്തിയ സന്ധ്യയെ കണ്ടപ്പോൾ സൂര്യനും നോക്കീ ചുട്ടനോട്ടം....(2)..

(M..വെണ്ണിലാ )

 

(M)പാഞ്ഞെത്തിയല്ലോ കിളുന്നുകാറ്റ് 

(F)പറുദീസചുറ്റിവരുന്ന കാറ്റ്..(2)

(MF)ആദവും ഹവ്വയും ആലിംഗനം ചെയ്തു ആലവട്ടം വീശിനിന്നകാറ്റ്(2)..

(M...വെണ്ണിലാ )..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vennila soapal