വെള്ളോടിൻ കിങ്ങിണി കെട്ടിയ
(F)വെള്ളോടിൻ കിങ്ങിണി കെട്ടിയ കന്നി പൂവാലി
(M)ചങ്ങാതി നിന്നെയുണർത്താൻ ചെല്ല പൂങ്കോഴി
(F)കനകം പവിഴം പൂമ്പൊടി വിതറി
വാരൊളി വരവായി(കനകം M)
(F)മലയും പുഴയും..
(M)വയലും പുണരും..
(F)മലയും പുഴയും..
(M)വയലും പുണരും..
(F)കാടിനു വിറവായി..
(M)ചങ്ങാതി നിന്നെ ഉണർത്താൻ ചെല്ലപ്പൂങ്കോഴി
(F)ചെല്ലപ്പൂങ്കോഴി..
(MF)വെള്ളോടിൻ കിങ്ങിണി കെട്ടിയ
കന്നി പൂവാലി..
കനകം പവിഴം പൂമ്പൊടി വിതറി
വാരൊളി വരവായി....
(F)പാടമൊരുങ്ങണ നേരത്ത്..(ch)(M)കോരിനിറയ്ക്കെടി താളത്തിൽ(ch)
(F)കിണറും തൊടിയും മഴയുടെ നനവും കോടിയ കതിരായി
(M)കിണറും തൊടിയും മഴയുടെ നനവും കൂടിയ സതിരായി...
(F)മേട വെയിൽ ചിരി ചിന്നുകയായി (M)കൊന്നമലർകണി ചൂടുകയായി
(F)അടിമുടി പൂവായി..(ch)
(M)ഓരില ഈരില കാണാറായി
ആതിര നാളായി
(F)ചിങ്ങനിലാവല കുംഭമഴക്കുളിരങ്ങനെ വരവായി..
ഹോയ്.. ഹോയ്.. ഹോയ്.. ഹോയ്..(എള്ളോടിൻ..ch)
(M)ഞാറു മുളക്കണ കാലത്ത്.(ch) (F)വാരിയെറിഞ്ഞൊരു തൂമുത്ത്(ch)
(M)തളിരും കതിരും നറുമണി നിറവും
നേടിയ നിറവായി.(F)
(M)മാങ്കുല തേൻ കനി ചൂടുകയായി (F)വെള്ളരിവള്ളികളാടുകയായി
(M)തുടു തുടെ വിരിയാറായി
(Ch)തുടു തുടെ വിരിയാറായി ..
(F)പാഴ്മുളകാവടി ആടുകയായി
കാവിലെ ഉത്സവമായി..
(Ch)മണ്ണു മറഞ്ഞ നിലാമതി മഞ്ഞല
മഴയും മിന്നലുമായി ..
ഹോയ്.. ഹോയ്.. ഹോയ്.. ഹോയ്..
(Ch.M)വെള്ളോടിൻ കിങ്ങിണി കെട്ടിയ
കന്നി പൂവാലി
(ch..F)ചങ്ങാതി നിന്നെയുണർത്താൻ
ചെല്ല പൂങ്കോഴി
(Ch..M)കനകം പവിഴം പൂമ്പൊടി വിതറി
വാരൊളി വരവായി..( Ch.F)
(MF)പകലുകളായിരം..(ch)
(MF)ഇരവുകളായിരം..(ch)
(MF)കയറിയിറങ്ങണ നാൾവഴിയെ(ch)(MF)മറവിയുമോർമ്മയുമായിതിലെ(ch)(MF)ഇരുമുറിയാത്തൊരു(ch)(MF)പെരുമഴയാണിത്..(ch)
ഹോയ്.. ഹോയ്.. ഹോയ്.. ഹോയ്..