വെളിച്ചം വിളക്കിനെ

വെളിച്ചം വിളക്കിനെ തേടുന്നു
വിളക്കോ വെളിച്ചത്തെ തേടുന്നു
വിളക്കും വെളിച്ചവും ഇരുട്ടിൽ തപ്പുന്നു
ജലവും നദിയും പിരിയുന്നു (വെളിച്ചം..)
 
 
പാഴാം പ്രതീക്ഷ തൻ മരുഭൂമിയാകെ
വേഴാമ്പൽ മുകിലിനെ തിരയുന്നൂ
വസന്തവും വനികയും വേർപിരിയുന്നൂ
സുഗന്ധം മലരിനെ വെടിയുന്നൂ
സുഗന്ധം മലരിനെ വെടിയുന്നൂ(വെളിച്ചം..)
 
പറന്നു പോയൊരു പക്ഷിയെത്തേടി
പാവമാം പഞ്ജരം  അലയുന്നൂ
പട്ടാപ്പകലും അന്ധത തീർക്കാൻ
ചൂട്ടു കൊളുത്തുന്നൂ മൂഢന്മാർ
ചൂട്ടു കൊളുത്തുന്നൂ മൂഢന്മാർ  (വെളിച്ചം..)
 
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Velicham vilakkine

Additional Info

അനുബന്ധവർത്തമാനം