വാർത്തിങ്കൾത്തെല്ലല്ലേ - F

വാർത്തിങ്കൾത്തെല്ലല്ലേ
വരവീണക്കുടമല്ലേ
മാനത്തെ മാൻപേടപ്പെണ്ണ്
ഓ മാനത്തെ മാൻപേടപ്പെണ്ണ്
പാടുമ്പോൾ കുയിലാണ്
പനിനീർപ്പൂവിതളാണ്
മിഴി രണ്ടും മൈനകളാണ്
ചേക്കേറാൻ മുത്തേ നേരമായ് ഓ..
ചേക്കേറാൻ മുത്തേ നേരമായ്
(വാർതിങ്കൾ...)

മാണിക്യക്കാവും ചുറ്റി 
മണിമഞ്ഞിൽ കൂടും തേടി
മാനത്തെ വാനമ്പാടി പാടി വാ
മുത്താരം മൂടാൻ നീയെന്തേ 
കാത്തു നിന്നീലാ
മൂവന്തിച്ചെപ്പിൽ നിൻ മോഹം
ചാന്തണിഞ്ഞീലാ
വെയിലാറും വേനൽക്കൂട്ടിൽ 
ചിറകോലും കാറ്റിൻ ചില്ലമേൽ ഓ..
അരളിപ്പൂങ്കാടിൻ മേടയിൽ
(വാർതിങ്കൾ...)

കണ്ണാടിച്ചില്ലിൽത്തട്ടും 
ശരറാന്തൽ നാളംപോലെ
മിന്നാരത്താരം മിന്നീ കൺകളിൽ
പാട്ടൊന്നും പാടാൻ നീയെന്തേ 
കൂട്ടു വന്നീലാ
പഞ്ചാരച്ചുണ്ടാൽ ഈ പൂവിൻ 
ചെണ്ടിൽ മുത്തീലാ
മുളയോലപ്പീലിത്തോപ്പിൽ
പുലർകാലപ്പൂന്തേൻ ചില്ലയിൽ ഓ..
മൂടൽമഞ്ഞുരുകും സന്ധ്യയിൽ
(വാർതിങ്കൾ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varthinkalthellalle - F