പക്കാല പാടാൻ വാ

പക്കാല പാടാൻ വാ കച്ചേരി കൂടാൻ വാ
മാറ്റേറും രാവല്ലേ മെയ്മാസ കാറ്റില്ലേ
സാക്കീറും മൻസൂറും സുൽത്താനയും
എന്തു സന്തോഷം 
മോണാലിസ..മോണാലിസ...
പക്കാല പാടാൻ വാ കച്ചേരി കൂടാൻ വാ
പക്കാല പാടാൻ വാ...

നഗരഗലികളിൽ നിറഞ്ഞു വീഞ്ഞായ്
നുരകൾ നുരയിടും അരിയ മഞ്ഞായ്
കനക കൊലുസ്സുമായ്‌
അണിഞ്ഞൊരുങ്ങാൻ
മിഴിയിൽ ജുഗൽബന്ദി 
വെൺകുളിരിളം വെണ്ണിലാ 
തംബുരു തരും രാവ്
പൊന്നിതൾമണി മോതിരം 
അമ്പിളി വളക്കൂട്
മോണാലിസ..മോണാലിസ...
പക്കാല പാടാൻ വാ കച്ചേരി കൂടാൻ വാ
പക്കാല പാടാൻ വാ...

ശിശിര ശലഭമായ് പറന്നു കാറ്റിൽ
ഗസ്സലിൽ അലിയുമീ മനസ്സ് കൂട്ടിൽ
ലഹരി തിരയുമീ പുതിയ പാട്ടിൽ
മനസ്സ് മഴവില്ലായ് 
താരക മുഖം താഴ്ത്തിയോ
കാതരമുഖീ രാവ്
മാമഴമുകിൽ വഞ്ചിതൻ 
ആവണി നിലാപ്പാട്ട്
മോണാലിസ..മോണാലിസ...

പക്കാല പാടാൻ വാ കച്ചേരി കൂടാൻ വാ
മാറ്റേറും രാവല്ലേ മെയ്മാസ കാറ്റില്ലേ
സാക്കീറും മൻസൂറും സുൽത്താനയും
എന്തു സന്തോഷം 
മോണാലിസ..മോണാലിസ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pakkala padan vaa