വരാതെ വന്നത് വരാനിരിപ്പത്
വരാതെ വന്നത് വരാനിരിപ്പത്..
വരും വരായ്കളെന്തള്ളാ ഹൂ..
വരാനിരുന്നത് വരാതെ പോയത്..
വരുന്നതൊക്കെയുമെന്തള്ളാഹൂ..
ഏതാ..ണേതാ.. ണാരായും ചോദ്യം, ഉത്തരം....(വരാതെ)
വേതാള ചോദ്യങ്ങൾ
തോളത്തായി തൂങ്ങുന്നേ..
നീയെന്തണെന്താണോ നേടാൻ ഓഹോ
നിലതിരിഞ്ഞിടാതേ
തുഴയെറിഞ്ഞു വെന്നാൽ
കരയടുത്തിടാതേ
തിരവിഴുങ്ങികില്ലേ
തിരിതെളിക്കലാവാം
തെളിഞ്ഞതാവാം
ഇരുട്ട് കൂടി ക്കൂടി വരുന്നേ..
ഏതാ..ണേതാ.. ണാരായും ചോദ്യം, ഉത്തരം...
നീയെന്നാലാരാണോ
ഞാനെന്നാലാരാണോ
നാം തമ്മിൽ കാണാനൂലേതോ ...
പോയ് .. പോയ് ..
അതൊന്നഴിച്ചിടുമ്പോൾ
കുരുക്കു വീണോ..
വഴി പിഴച്ചു പോയാൽ താഴേ പതിക്കുമെന്നോ ജനിക്കലാവാം മരിക്കലാവാം
തനിച്ചു താനേ നേരിട്ടോളൂ..
ഏതാ..ണേതാ.. ണാരായും ചോദ്യം , ഉത്തരം..
വരാതെ വന്നത് വരാനിരിപ്പത്..
വരും വരായ്കളെന്തള്ളാ ഹൂ..
വരാനിരുന്നത് വരാതെ പോയത്..
വരുന്നതൊക്കെയുമെന്തള്ളാഹൂ..