വന്നാലും നായകാ

വന്നാലും നായകാ...വാ
എൻമേനി തഴുകുവാൻ
ഉന്മാദ തീമഴ നീ കോരിച്ചൊരിയണം
സിരകളിൽ കന്മദം ഹാ...
നിറയുമീ വേളയിൽ...
കനിയുമോ കാമുകാ.
പുൽകുമോ എന്നെ നീ
ഇന്നാണു് സംഗമം ഹേ 

(വന്നാലും നായകാ...)

കളഭമണമുതിരും തനുവിൽ പടരുകെൻ സുരതമണിനാഗദേവാ..(കളഭ...)
മാറിൽ മുറുകുമീ ലോലകഞ്ചുകം ഊരി എറിയുവാൻ വാ.....
ചുചു ചുചു.. ചൂ..
ചു..ചു.. ചൂ ....(2) (വന്നാലും...)

സകലകലയുമെൻ ഉടലിൽ പകരുകെൻ മദനസുകുമാര ദേവാ....(സകല...)
ചൂടിൽ ഉരുകുമീ മോഹപഞ്ജരം രാവിൽ ഉഴിയുവാൻ വാ.....
ചു.. ചു.. ചൂ....ചു..ചു
ചു..ചു ചു..ചു..ചൂ....(2)

(വന്നാലും )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vannalum nayaka

Additional Info

Year: 
1990

അനുബന്ധവർത്തമാനം