പ്രായം നിന്നിൽ കവിത

പ്രായം നിന്നിൽ കവിത രചിച്ചു
ഋതുദേവിയായ്
മോഹം എന്നിൽ ചിറകു വിരിച്ചു
അനുരാഗമായ്
ചൊടിയിൽ ചിരിയുമായ്
അരികിൽ അണയൂ നീ
(പ്രായം...)

ഇണ നീ പാടും പുലരീ ഗീതം
ഉയിരിൽ താനേ അലിയും നാളെ
അനുഭൂതികളും സുരദൂതികളും
നറുനെയ്യ് താലം തിരി നീട്ടും
വാർമുടി പിന്നിൽ ചീകിയൊതുക്കിയ
ഗോപികയാണോ നീ
സാഗരകന്യ നിലാവിൽ ചൂടും
പവിഴച്ചിമിഴോ നീ
(പ്രായം...)

സഖീ നീ പാടും അരുവീ തീരം
ഉഷസ്സിൽ താനേ ഉണരും നാളേ
രതിദേവതയും ഇരുകൈ കൂപ്പും
തരുണീ ഞാനും സ്തുതി പാടും
മാറിൽ കനക താഴിക ചൂടും
ആ നക്ഷത്രം നീ
കണ്ണിൽ താരക മിന്നിത്തെളിയും
ദേവസ്ത്രീയും നീ
(പ്രായം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Praayam ninnil kavitha