വൈശാഖയാമിനി വിരുന്നു വന്നു
വൈശാഖ യാമിനി വിരുന്നു വന്നു
വാസന്തസന്ധ്യകള്‍ നിറം ചൊരിഞ്ഞു
വൈഖരിയില്‍ നാദ ഭൈരവിയില്‍
നാമൊന്നിച്ചു ചേര്‍ന്നു ലയിച്ചിരുന്നു
(വൈശാഖ യാമിനി ....)
മാസ്മര മോഹന നയനത്തിലെന്റെ
മോഹസീമതന്‍ സായൂജ്യം കണ്ടൂ(2)
ആയിരം സങ്കല്‍പ്പ താരകള്‍ പൂക്കും
ആരാമമായെന്റെ മാനസം വീണ്ടും
(വൈശാഖ യാമിനി ....)
രാഗാര്‍ദ്രഭാവന ചിറകുകള്‍ നീര്‍ത്തി
നാമതില്‍ വര്‍ണ്ണപ്പീലികളായി(2)
രാഗമായ് താളമായ് ലയമായ് മാറി
നീയെന്‍ മനസ്സിലെ കാവ്യമായ് മാറി
(വൈശാഖ യാമിനി ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Vaisaakhayaamini Virunnu Vannuu
Additional Info
ഗാനശാഖ: