കാഞ്ചനത്താരകൾ കണ്ണുകൾ
കാഞ്ചനത്താരകള്‍ കണ്ണുകള്‍ ചിമ്മി
കരളിലെ പൂവനം കസ്തൂരി ചാര്‍ത്തി(2)
കടലും കരയും പതിവായെന്നും
കളിയും ചിരിയും തുടരും രാവില്‍...
(കാഞ്ചനത്താരകള്‍ ......)
പ്രണയം നവരത്നവീണ മീട്ടി
പ്രായം നമ്മള്‍ക്കു തേന്‍കനി നീട്ടി
ഓരോ രാവും ഓമനേ നിന്റെ (2)
ഓര്‍മ്മകളെന്നെ ഗന്ധര്‍വ്വനാക്കി
(കാഞ്ചനത്താരകള്‍ ......)
വിലാസലഹരിയില്‍ നിന്നോടൊപ്പം
വീണ്ടും ഉത്സവയാമങ്ങള്‍ തേടി
ഓരോ നിറവും നിഴലും പൂക്കും(2)
രാകേന്ദുരാജനായ് ഞാന്‍ മാറും
(കാഞ്ചനത്താരകള്‍ ......)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kanchanatharakal kannukal
Additional Info
ഗാനശാഖ: