സിന്ദൂരപുഷ്പവന ചകോരം

സിന്ദൂരപുഷ്പവന ചകോരം
സീതപ്പൈങ്കിളിയോട് ചൊല്ലീ
നീ പാടും ഗാനത്തിനാനന്ദലഹരിയിൽ (2)
എല്ലാം മറന്നു ഞാനുറങ്ങട്ടേ...ഉറങ്ങട്ടേ

ആയില്യം മാനത്തിൻ കുടയുടെ കീഴിൽ
ആതിരപ്പൂമഴ കുളിർ ചൂടി
സഹതാപാർദ്ര സുഗന്ധചൊടികളാൽ
സഹതാപാർദ്ര സുഗന്ധചൊടികളാൽ
സൗമ്യവതിയായ് കിളി പാടി
അവളുടെ മനസ്സപ്പോഴും മന്ത്രിച്ചു...  പ്രിയചകോരം ഒരിക്കലും ഒരിക്കലും ഉറങ്ങല്ലേ
പ്രിയ ചകോരം പ്രിയ ചകോരം 
സിന്ദൂരപുഷ്പവന ചകോരം
സീതപ്പൈങ്കിളിയോട് ചൊല്ലീ

അനിഴപ്പൂപ്പഞ്ചമി വിളക്കുകൾ പൂക്കും
ആകാശപ്പാലതൻ കൽത്തറയിൽ
ഉറങ്ങാൻ വൈകിയൊരായിരം രാവുകൾ
ഉറങ്ങാൻ വൈകിയൊരായിരം രാവുകൾ
ഉണർന്നിരുന്നാ കിളി പാടി
അവളുടെ മനസ്സപ്പോഴും മന്ത്രിച്ചു...  പ്രിയചകോരം ഒരിക്കലും ഒരിക്കലും ഉറങ്ങല്ലേ
പ്രിയ ചകോരം പ്രിയ ചകോരം

സിന്ദൂരപുഷ്പവന ചകോരം
സീതപ്പൈങ്കിളിയോട് ചൊല്ലീ
നീ പാടും ഗാനത്തിനാനന്ദലഹരിയിൽ 
എല്ലാം മറന്നു ഞാനുറങ്ങട്ടേ...
-----------------------------------------------------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
sindoora pushpavana

Additional Info

അനുബന്ധവർത്തമാനം