വാകമലർക്കാവിലെ വസന്തമൈനേ

 

വാകമലര്‍ക്കാവിലെ വസന്തമൈനേ
വനവള്ളിക്കുടിലിലെ വര്‍ണ്ണമൈനേ
നാണിച്ചു വിടരും നിന്‍ പീലിച്ചിറകുകളില്‍
ഞാനൊന്നു വിരല്‍ കൊണ്ടു തൊട്ടോട്ടേ
ഞാനൊന്നു രോമാഞ്ചമണിഞ്ഞോട്ടേ
(വാകമലർക്കാവിലെ ......)

മേഘങ്ങള്‍ മേയുന്ന കുന്നിന്റെ താഴത്ത്
മേഞ്ഞുമേഞ്ഞിങ്ങനെ നാം നടക്കുമ്പോള്‍ (2)
ചെത്തിപ്പൂ നിറമുള്ള നിന്നധരസിന്ദൂരച്ചെപ്പിലെ
പൂമ്പൊടി ഞാനണിഞ്ഞോട്ടേ(2)
(വാകമലർക്കാവിലെ ......)

ഏഴുസാഗരങ്ങളില്‍ നീരാടിയെത്തിയ
മാലേയക്കുളിര്‍ കാറ്റിന്‍ സുഗന്ധവുമായ് (2)
തക്കാളിത്തുടിപ്പുള്ള താരുണ്യമേ നിന്‍
കായാമ്പൂവുടലില്‍ ഞാന്‍ പടര്‍ന്നോട്ടേ.(2)
(വാകമലർക്കാവിലെ ......)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaakamalar Kaavile Vasantha Maine

Additional Info

അനുബന്ധവർത്തമാനം