ശൃംഗാരയാമങ്ങൾ ഉണർന്നല്ലോ

 

ശൃംഗാരയാമങ്ങള്‍ ഉണര്‍ന്നല്ലോ
സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ(2)
ഈ സംഗമത്തില്‍ ഇതില്‍ നേടീ പുനര്‍ജന്മം
പ്രിയതോഴീ നിന്റെ നാണം ഒടുവിൽ
(ശൃംഗാരയാമങ്ങള്‍ ...)

ആരാധ്യയാകുമീ നാളില്‍ ആതിരാരാവിന്റെ മാറില്‍
ആരാധ്യയാകുമീ നാളില്‍ ആതിരാരാവിന്റെ മാറിൽ
സുഖം തേടുന്നു സ്വര്‍ഗ്ഗസുഖം തേടുന്നു
ഹൃദയാഭിലാഷങ്ങള്‍
(ശൃംഗാരയാമങ്ങള്‍ ...)

പാശ്ചാത്യസൗന്ദര്യമേള പാലിയ്ക്കുമീ നൃത്തവേള
പാശ്ചാത്യസൗന്ദര്യമേള പാലിയ്ക്കുമീ നൃത്തവേള
മലര്‍ ചൂടുന്നു വര്‍ണ്ണമലര്‍ ചൂടുന്നു
ആനന്ദനിര്‍വൃതിയില്‍
(ശൃംഗാരയാമങ്ങള്‍ ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sringaarayaamangal Unarnnallo