കരിമ്പുവില്ലു കുലച്ചു
കരിമ്പുവില്ലു കുലച്ചു ഹാ
കരളിൽ വീഞ്ഞുനിറച്ചു ഹാ
കരിമ്പു വില്ലു കുലച്ചു കരളിൽ വീഞ്ഞു നിറച്ചു
മദാലസാംഗനയായ് മനോഹരാഞ്ചിതയായ് (2)
രതിപ്രതീകമായ് വിടർന്നു വിടർന്നു
രജനീഗന്ധിയായ് ഞാൻ
(കരിമ്പു വില്ലു കുലച്ചു.....)
മാംസപുഷ്പദലങ്ങൾക്കുള്ളിലെ മാദകഗന്ധവുമായ് (2)
എത്ര രാത്രികൾ എത്ര പകലുകൾ ചിത്രശയ്യ വിരിച്ചു(2)
അതിൽ ഞാൻ സ്വപ്നകളഭം തളിച്ചു
സ്വപ്നകളഭം തളിച്ചു.
(കരിമ്പുവില്ലു കുലച്ചു.....)
ഉള്ളിൽ കുളിരുമായ് ഉറക്കം മുടക്കും സ്വർഗ്ഗമേനകപോലെ(2)
നിന്റെ മേനിയിൽ ഇഴയും ഞാനൊരു സ്വർണ്ണമണിനാഗം(2)
ഇന്നൊരു വർണ്ണമണിനാഗം
വർണ്ണമണിനാഗം....
(കരിമ്പു വില്ലു കുലച്ചു.....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Karimbu Villu kulachu
Additional Info
ഗാനശാഖ: