ഉയിർ തേടിയേതോ (ആനന്ദം)

ആനന്ദം ... ആമോദം ...

ഉയിർ തേടിയേതോ നവോന്മാദ തീരങ്ങളിൽ
ഉടൽ മായ്ച്ചു വാഴ്വിൻ ചിരാനന്ദമാർഗങ്ങളിൽ
ഒരുനേരായ് നാം നീന്തുന്നൊരേ സാഗരം
ഇനി നോവാറ്റാൻ ഒന്നായി ഈ നേരം

കാണുന്നു നാം നമ്മിലാകാശവും
ആ വിണ്ണിൻ കെടാത്താരവും

പാറിപ്പറക്കുവാൻ ചിറകു തായോ
തിരികേ വരാനൊരു കൂടു തായോ
പാറിപ്പറക്കുവാൻ ചിറകു തായോ
തിരികേ വരാനൊരു കൂടു തായോ
ചാരേ നിൽക്കാനിളം ചൂടു തായോ
ചാഞ്ഞു വീഴാനൊരു ചുമലു തായോ

ആനന്ദം ... ആമോദം ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Uyirthedi Etho (Anandam)