ആരോ കനലാളും വഴിയിൽ
ആരോ കനലാളും വഴിയിൽ പൂത്തുലഞ്ഞോൾ
കടലാളും തിരയിൽ തീ പിടിച്ചോ-
ളാരോ കണ്ണേറാ മനതിൽ ആർഹ്തു പെയ്തോൾ നീയോ
ആരോ അവളാരോ കളീമൺ കരുവുടച്ചോ-
ളാരോ അവളാരോ നേർവര മായ്ച്ചു പോയോ-
ളാരോ അവളാരോ നിഴലായ് മങ്ങ്മായാതാരോ
കരകാണാ നീരിൽ നീന്തും വാഴ്വിൻ നൗകയായ്
ഗതകാലം നീറ്റും നോവിൽ തീരാ താപമായ്
തന്നാരേ തന്നാരെ താനിനോ
തന്നാരേ തന്നാരെ താനിനോ
കരകാണാ നീരിൽ നീന്തും വാഴ്വിൻ നൗകയായ്
ഗതകാലം നീറ്റും നോവിൽ തീരാ താപമായ്
ഏകാന്തം ദ്വീപമായ് നീയൊരാൾ
തന്നാരേ തന്നാരെ താനിനോ
കണ്ണാലേ കാതങ്ങളാം തീരങ്ങൾ
തേടുന്നോ സഞ്ചാരി നിൻ സ്വപ്നങ്ങൾ
ഉള്ളഴിഞ്ഞും നിന്നെ കണ്ടേ
കണ്ണുഴിഞ്ഞും നിന്നെ കണ്ടേ ... പൂവാമ്പലേ
ഒറ്റപ്പെട്ടോൾ ഒച്ചയുള്ളോൾ
തെറ്റി നിന്നോൾ കത്തി നിന്നോൾ ... ഓതും കുരൽ
ഉള്ളഴിഞ്ഞും നിന്നെ കണ്ടേ
കണ്ണുഴിഞ്ഞും നിന്നെ കണ്ടേ ... ആരോമലേ
ഒറ്റപ്പെട്ടോൾ ഒച്ചയുള്ളോൾ
തെറ്റി നിന്നോൾ കത്തി നിന്നോൾ ... നീയാമുയിർ
കരകാണാ നീരിൽ നീന്തും വാഴ്വിൻ നൗകയായ്
ഗതകാലം നീറ്റും നോവിൽ തീരാ താപമായ്
ഏകാന്തം ദ്വീപമായ് നീയൊരാൾ
തന്നാരേ തന്നാരെ താനിനോ
എങ്ങെങ്ങോ ചേക്കേറുവാൻ തീരങ്ങൾ തേടുന്നുവോ
സഞ്ചാരി സ്വപ്നങ്ങൾതൻ കാവൽ നീ
കരകാണാ നീരിൽ നീന്തും വാഴ്വിൻ നൗകയായ്
ഗതകാലം നീറ്റും നോവിൽ തീരാ താപമായ്
ഏകാന്തം ദ്വീപമായ് നീയൊരാൾ
തന്നാരേ തന്നാരെ താനിനോ
Additional Info
ഗിറ്റാർ | |
പെർക്കഷൻ |