ഉഷമലരുകളുടെ നടുവില്‍

ആ...ആ...ആ...ആ...
ഉഷമലരുകളുടെ നടുവില്‍
ഉദയഗോപുരനടയില്‍ നടയില്‍
ഉണരൂ...ഉണരൂ....ഉദ്യാനപാലകരേ ഉണരൂ.
ഈ ശില്പകവാടം തുറക്കൂ....(ഉഷമലരുകളുടെ)

ആദിയുഷസ്സിന്‍ നാഭിയില്‍ പൂവിട്ട
നാദബ്രഹ്മലയത്തില്‍...(ആദിയുഷസ്സിന്‍..)
ആരാധകനായ് വരുന്നൂ
ദ്വാരപാലകരേ തുറക്കൂ
ഈ സോപാനവാതില്‍ തുറക്കൂ..(ഉഷമലരുകളുടെ)

കാര്‍ത്തിക നെയ്ത്തിരിനാളം വിരിയും
കൈലാസത്തിന്‍ നടയില്‍......(കാര്‍ത്തിക..)
തംബുരു തുടികള്‍ ഒരുങ്ങീ.
മുഗ്ദേ എന്നില്‍ പടരൂ...
രാഗദീപാരാധന തുടരൂ.(ഉഷമലരുകളുടെ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ushamalarukalude naduvil

Additional Info

Year: 
1981

അനുബന്ധവർത്തമാനം