ഉള്ളിൽ പൂക്കും

ഉള്ളിൽ പൂക്കും പൂഞ്ചോലക്കാവിൽ

മുല്ലപ്പൂവിൻ തേനൊഴുകി
(ഉള്ളിൽ)

ഇരവിൻ മുറ്റത്തു വിരിഞ്ഞൂ ചന്ദ്രിക-

ചിത്രങ്ങളെഴുതി
ചുറ്റും...

ഉള്ളിൽ പൂക്കും പൂഞ്ചോലക്കാവിൽ

മുല്ലപ്പൂവിൻ
തേനൊഴുകി....

ഇളമറിമാൻ‌മിഴികളിൽ നാണത്തിൻ

ഈണത്തിൽ‍ മംഗല്യരാവിൻ
രഹസ്യം

(ഉള്ളിൽ...)

ഇതുവരെയും മീട്ടാത്ത
തന്ത്രിയിലൊളിയും

സ്വർഗ്ഗീയനാദമേ ഉണരൂ (ഇതുവരെ)

ഇരുമെയ്യാം വീണകളിൽ
‍ഒരുമതൻ

ഏകാന്തശ്രുതിയായ് ഉണരൂ...

(ഉള്ളിൽ...)

ചിലശംഖിലെ
ഓംകാരമന്ത്രമേ വിടരൂ

ആനന്ദലഹരിയായ് ഒഴുകൂ (ചില...)

ഇടറാത്ത പാതകളിൽ
തടവെഴാ-

തഴിയാതെ ലയമായ് ഒഴുകൂ...

(ഉള്ളിൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ullil pookkum

Additional Info

അനുബന്ധവർത്തമാനം