തുലാവർഷമേ വാ വാ

ആ...
തുലാവര്‍ഷമേ വാ വാ
കുടമുല്ല തേൻ ചൊരിയൂ
രാഗതാളമാധുരിതൻ 
നാദബ്രഹ്മതാരകളായ്
തുലാവര്‍ഷമേ വാ വാ

ആ...
കരളിൽ വെൺപുളിനം പകരും 
പുളകപ്പൂംപളുങ്കുകൾ
സ്വരാലാപ ഗീതിയാൽ 
സമാശ്വാസ വാണിയിൽ
സുധാവർഷിണീ വാ വാ 
ഉപവനിയിൽ പൂ വിതറൂ
രാഗതാള മാധുരി തൻ 
നാദബ്രഹ്മ താരകളായ്
തുലാവര്‍ഷമേ വാ വാ

ഉഷസ്സിൻ നറുകിരണം പൊഴിയും
കുളിരിൻ നവകളഭങ്ങൾ
ലയാവേശ ലീനമായ് 
വികാരാർദ്ര വീണയിൽ
മനോരഞ്ജിനീ വാ വാ 
ചിറകിണയിൽ നീ പടരൂ
രാഗതാളമാധുരിതൻ 
നാദബ്രഹ്മതാരകളായ്

തുലാവര്‍ഷമേ വാ വാ
കുടമുല്ല തേൻ ചൊരിയൂ
രാഗതാളമാധുരിതൻ 
നാദബ്രഹ്മതാരകളായ്
തുലാവര്‍ഷമേ വാ വാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thulavarshame va va

Additional Info

Year: 
1988

അനുബന്ധവർത്തമാനം