പുലർകാല സന്ധ്യ ഏതോ

പുലര്‍കാല സന്ധ്യ ഏതോ 
വിരഹാർദ്ര ഗാനമോതി
വിടരാതെ കൊഴിയുന്ന സ്വപ്നങ്ങൾ പോലെ
അറിയാതെ എന്നെ ഞാൻ എന്നിൽ തിരയേ
വിധി വന്നെൻ മണിദീപനാളം കെടുത്തി
പുലര്‍കാല സന്ധ്യ ഏതോ 

ശിലകൾക്കും മിഴിനീരു പൊഴിയുന്ന മട്ടിൽ
ചിറകുമായ് എൻ ഗാനം അലയടിച്ചെത്തും
കൺമുൻപിൽ ഇനി വന്നുദിക്കുവാൻ നിൽക്കും
പൊന്നിൻ പുലരിയെ പാടി ഉണർത്തും
വിടരാതെ കൊഴിയുന്ന സ്വപ്നങ്ങൾ പോലെ
അറിയാതെ എന്നെ ഞാൻ എന്നിൽ തിരയേ
വിധി വന്നെൻ മണിദീപനാളം കെടുത്തി

പഞ്ചാഗ്നി മധ്യത്തിൽ എൻ പഞ്ചപ്രാണൻ
വെന്താലും മീട്ടും ഞാൻ എൻ മൃത്യുവീണ
മരണത്തിൻ മടിയിലും ഞാൻ ആലപിക്കും
മനഃസാക്ഷി ഉണരുന്ന സങ്കീർത്തനങ്ങൾ
വിടരാതെ കൊഴിയുന്ന സ്വപ്നങ്ങൾ പോലെ
അറിയാതെ എന്നെ ഞാൻ എന്നിൽ തിരയേ
വിധി വന്നെൻ മണിദീപനാളം കെടുത്തി
പുലര്‍കാല സന്ധ്യ ഏതോ 
വിരഹാർദ്ര ഗാനമോതി
പുലര്‍കാല സന്ധ്യ ഏതോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pularkala sandya etho