ഇളംതെന്നലിൻ തളിർതൊട്ടിലാട്ടി

ഇളംതെന്നലിന്‍ തളിര്‍തൊട്ടിലാട്ടി കിളിപ്പാട്ടുമായ് മയങ്ങു നീ ഉറങ്ങു നീ 
ന്യായവേദിതൻ മിഴിയിലും മൊഴിയിലും
തമോബാധകൾ മുന്നിലോ അന്ധത

നെഞ്ചിലൂറി നിറയും സ്വപ്നജാലമവിടെ
കണ്ണുനീരിലലിയും മൗനമോഹമിവിടെ 
നെഞ്ചിലൂറി നിറയും സ്വപ്നജാലമവിടെ
കണ്ണുനീരിലലിയും മൗനമോഹമിവിടെ
ശപ്തജീവിതം ഓതുമീ ചരിതമോ
വിഷാദാത്മകം പിന്നിലോ ശൂന്യത

സ്വർണ്ണമൂടുപടത്താൽ കണ്ണുപൊത്തി സത്യം
നൊമ്പരത്തിലുരുകി വെന്തു കീറി ഹൃദയം 
ന്യായവേദിതൻ മിഴിയിലും മൊഴിയിലും
തമോബാധകൾ മുന്നിലോ അന്ധത
ഇളംതെന്നലിന്‍ തളിര്‍തൊട്ടിലാട്ടി കിളിപ്പാട്ടുമായ് മയങ്ങു നീ ഉറങ്ങു നീ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ilam thennalin

Additional Info

Year: 
1988

അനുബന്ധവർത്തമാനം