തൂവാനം പുൽകി പുൽകി

 

 

 

തൂവാനം പുല്‍കി പുല്‍കി
പൂവേ നിന്‍ നാണം തുള്ളി
ശാലീനതേ നിന്നെ തേടി
സായന്തനം വന്നിതാ  (തൂവാനം ... )

ഗാന കല്ലോലിനി മോഹ മന്ദാകിനി
പ്രേമ സഞ്ജീവനി നീയൊരുന്മാദിനീ (2)
നീയീ പൊന്‍പരാഗം ചൂടുമെന്‍ സൗഗന്ധികം (2)   (തൂവാനം ... )

കണ്ണാടി കവിളത്തു കരിവണ്ടായ്‌ മുത്തും  ഞാന്‍
കാണാപ്പൂ ഇതളുകള്‍ വിടര്‍ത്തും ഞാന്‍ (2)
നിന്നോമല്‍ ചൊടികളില്‍ കവിത കുറിക്കും ഞാന്‍
നീഹാര മണിമാല്യം കൊരുക്കും ഞാന്‍
രാവില്‍ വെണ്ണിലാവില്‍ പൂക്കുമീ മന്ദസ്മിതം  (തൂവാനം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thoovaanam pulki pulki

Additional Info

Year: 
1990

അനുബന്ധവർത്തമാനം