തിത്താരം തെയ്യാരം പാടി

 

തിത്താരം തെയ്യാരം പാടി
മുത്തീം ചോഴീം മുറ്റത്തെത്തി
തിത്തിത്തൈയാടുന്നേ
എൻ മുത്തേ നീ പോരുന്നോ (2)
മാഞ്ചുവട്ടിലാരോ പന്തടിക്കും മേളം
മാന്മിഴിമാരാടും കുമ്മിയടിത്താളം
ആരാരോ കണ്ണാരം പൊത്തുന്നൂ (തിത്താരം..)

പാൽക്കുടവും കന്നിപ്പാൽക്കുടവും
പേറിവരും നിന്നെക്കണ്ടു ഞാൻ
പാദസരം കൊഞ്ചും പാദയുഗം
ആടുവതെൻ കണ്ണിന്നുത്സവം
താഴമ്പൂപ്പാ‍വാട ഞൊറിയിൽ
നാണിച്ചു കൺ പൊത്തുമഴകേ
നീയെന്യാത്മാവിലലിയും
നീലാംബരീരാഗലയമായ്
ആരാരോ കുഹൂ കുഹൂ
സ്നേഹാതുരം പാടീ ദൂരേ
നല്ലിളന്നീരോലം ചൊല്ലുണ്ടേയാലോലം
നിന്നിലാളും ചക്രവാകമോ
ഉത്രാടപൂത്താലം നീട്ടി
മുത്തീം ചോഴീം മുറ്റത്തെത്തി
തിത്തിത്തൈയാടുന്നേ (തിത്താരം..)

പൂക്കുടിലിൽ ഇന്നീപ്പൂക്കുടിലിൽ
നീയണയൂ കന്നിത്തേന്മൊഴി
ആവണിയിൽ മംഗലാതിരയിൽ
പൂവണിയും മണ്ണിൻ കണ്മണീ
മൂവന്തിപ്പൂവാക ചൊരിയും
പൂ കൊണ്ടു താഴ്വാരം നിറയേ
മാനത്തു പാറുന്ന മുകിലും
മാനത്ത് സിന്ദൂരമണിയേ
കേൾപ്പീലേ ഹഹോ ഹഹോ
കേകാരവം മനോഹരം
ചഞ്ചലല്‍പ്പൂമ്പീലി തുള്ളുന്നേ തന്നാനം
നിന്നിലാടും പൊൻ മയൂരമോ (തിത്താരം..)

---------------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thithaaram theyyam paadi

Additional Info

അനുബന്ധവർത്തമാനം