അരുതേ അരുതേ തീമാരി

 

അരുതേ അരുതേ തീമാരി
ചൊരിയുന്നതെരിതീ പേമാരി
കൂരിരുൾക്കാട്ടിലോ സൂര്യനെരിയുന്നു
താഴെയീ ഭൂമി തൻ പ്രാണനുരുകുന്നു
പാറുന്നൂ നീളേ ചെന്തീ ജ്വാലകൾ (അരുതേ...)
ഉതിരും കുരുതിപ്പൂക്കളായ്
ചിതറുന്നിവിടെ ജീവിതം (2) (അരുതേ..)

ദിഗന്തങ്ങൾ തോറും ദീനദീനം ഹോയ്
മുഴങ്ങുതിതേതോ രോദനങ്ങൾ
ദുരന്തങ്ങൾ കാൺകേ ശ്യാമവാനിൽ ഹോയ്
നടുങ്ങിത്തെറിച്ചൂ താരകങ്ങൾ
പോർ വിമാനങ്ങളാം ആസുരപ്പക്ഷികൾ
ദേവമാർഗ്ഗങ്ങളിൽ തീയുമായ് പായവേ
മാനിഷാദ പാടുവാനായ്
ആരിനി ആരിനി (അരുതേ...)

മണൽക്കാട്ടിൽ നീന്തും കാറ്റിലൂടെ ഹോയ്
മനം നൊന്ത മന്നിൻ തേങ്ങൽ മാത്രം
കനല്‍പ്പൂക്കൾ പാറീ വാനിലാകേ ഹോയ്
ഒടുങ്ങാത്ത രാവോ ഓടി വന്നൂ
കാലമാം വ്യാളി തൻ ആയിരം പത്തികൾ
ഊഴി തൻ നേർക്കിതാ ചീറി നിന്നാടുന്നു
മാനിഷാദ പാടുവാനായ്
ആരിനി ആരിനി (അരുതേ...)

----------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aruthe aruthe theemari

Additional Info

അനുബന്ധവർത്തമാനം