കേണുമയങ്ങിയൊരെൻ പൈതലേ

 

കേണുമയങ്ങിയൊരെൻ പൈതലേ
കാനനമൈനകൾ തേനൂട്ടിയോ
ഉണ്ണി വാവാവോ കനിവോലും പൂങ്കാറ്റോ
താരാട്ടായ് വന്നൂ
ഉണ്ണി വാവാവോ കനിവോലും പൂങ്കാറ്റോ
താരാട്ടായ് വന്നൂ (കേണു ...)


നിഴലില്ലാ വേനൽക്കാട്ടിൽ
അഴലുന്നോരാത്മാവല്ലെ
രാരീ രാരീരോ
ഒരു തുള്ളിക്കണ്ണീർ തീർത്ഥം
ചൊരിയുന്ന  മേഘം പാടീ
രാരീരാരിരോ

ഏതോ വനാന്തം ചൂടും രാപ്പൂക്കൾ നമ്മൾ
ഏതോ വിഭാതം തേടും രാപ്പാടികൾ (2)
നിന്നാത്മഗന്ധം കാറ്റിനു നൽകി
ഇന്നീ മുൾത്തടത്തിൽ വാടി വീഴാൻ വിധി (കേണു..)

അറിയാതെൻ മാറിൽ വീണ
നറുമഞ്ഞുനീരിൻ മുത്തേ
രാരീ രാരീരോ
നിറയുന്ന വാത്സല്യത്താൽ
ഹൃദയത്തിലാരോ പാടീ
രാരീ രാരീരോ
ഈ ശ്യാമഭൂവിൻ പാവം പൂമ്പൈതൽ ഞാനും
ഈ ദീനയാമം തന്നിൽ നീ ദീപമായ് (2)
മന്ദാരക്കൂമ്പേ പൊന്നും തിടമ്പേ
ഇന്നീ നെഞ്ചം അൻപേ നിന്റെ സിംഹാസനം ( കേണു...)

----------------------------------------------------------------------------
 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
Kenu mayangiyoren

Additional Info

അനുബന്ധവർത്തമാനം