ജനിച്ചെന്ന പാപം

ആ ആ ആ

ജനിച്ചെന്ന പാപം തോളിലേറ്റി ഹോയ്
നടന്നെത്തുമേതോ വീഥി തന്നിൽ
ബലിക്കല്ലൊരുക്കി കാത്തുനിൽക്കും ഹോയ്
പ്രതിദൂതരാരോ ആരറിഞ്ഞു..
മാനസാകാശമാണാദിമ പോർനിലം
വാനവും ഭൂമിയും കേവലം സാക്ഷികൾ
മാനിഷാദ പാടുവാനായ് ആരിനി ആരിനി

അരുതേയരുതേ തീമാരി
ചൊരിയുന്നെരിതീ പേമാരി
കൂരിരുൾ കാട്ടിലും സൂര്യനെരിയുന്നു
താഴെയീ ഭൂമി തൻ പ്രാണനുരുകുന്നു
പാറുന്നു നീളെ ചെന്തീ ജ്വാലകൾ
അരുതേയരുതേ തീമാരി..
ചൊരിയുന്നെരിതീ പേമാരി..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
janichenna paapam

Additional Info

Year: 
1998
Lyrics Genre: 

അനുബന്ധവർത്തമാനം