തിരകൾക്ക് കടലൊരു

തിരകൾക്ക് കടലൊരു തടവറ

തീരം കടലിനു തടവറ

ദിശകൾ പകലിനു തടവറ

പകലോ രാവിനു തടവറ

പൂവിനു കൂന്തൽ തടവറ

വാക്കുകൾ നാവിനു തടവറ

നിൻ കരവലയമെനിക്കൂ തടവറ

ഇക്കരവലയമഴിച്ചു തുറന്നീ

പക്ഷിയെയകലേക്കയക്കരുതേ ഈ

പക്ഷിയെയകലേക്കയക്കരുതേ

അയക്കരുതേ അയക്കർരതെ

കടൽമാല വിഴുങ്ങും കാറ്റിൽ

ചിറകുമുറിക്കാനിടയാക്കരുതേ

നിന്റെ മനസ്സിൻ കൂട്ടിനു വെളിയിൽ

അനാഥ പേറിയലഞ്ഞു നടക്കാ

നെന്നെ വിടാതെപിടിച്ചു നിർത്തുക

നിൻ വിരൽ കോർത്ത കരങ്ങളയക്കരുതേ

അയക്കരുതേ അയക്കരുതേ.......

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thirakalkk kadaloru

Additional Info