തിരകൾ തീരത്തടിച്ചു

തിരകൾ തീരത്തടിച്ചു കരഞ്ഞു..
തിഥമിതിൽ നിങ്ങൾ കത്തിയെരിഞ്ഞു..
ഏതോ വിധിയാൽ ഈ ദുഃഖതീരത്തു
ബന്ധങ്ങളെല്ലാം തകരുന്നു (2)

അലതല്ലും കടലിൻ വേദനയാലേ
കരയുടെ ഹൃദയം അലിയുമോ (2)
തരംഗമാലകൾ പാടും ഗാനം ശോകമാകാതിരിക്കുമോ
ശോകമാകാതിരിക്കുമോ 
(തിരകൾ...)

അകലത്തിലുയരും പുല്ലോലങ്ങളിൽ 
അഭയം തേടും രൂപങ്ങളേ (2)
ഈ വിശ്വസന്ധിയിൽ 
വിരിയുന്നതെല്ലാം
വിധിയുടെ വികൃതമാം അങ്കുരങ്ങൾ 
വിധിയുടെ വികൃതമാം അങ്കുരങ്ങൾ 
(തിരകൾ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thirakal theerathadichu

Additional Info

Year: 
1979

അനുബന്ധവർത്തമാനം