വിലോലഹൃദയ വിപഞ്ചികേ

 

വിലോലഹൃദയ വിപഞ്ചികേ നീ
മറക്കുവാന്‍ ആവാത്ത വിരഹമാണോ
അല്ലെങ്കില്‍ എന്തിന് മീട്ടുമ്പോള്‍
അപശ്രുതിയില്‍ നീ കേഴുന്നു
വിലോലഹൃദയ വിപഞ്ചികേ നീ
മറക്കുവാന്‍ ആവാത്ത വിരഹമാണോ

ആശ്രയമില്ലാതെ ജീവിതവീഥിയില്‍
അലയുന്നവര്‍തന്‍ വേദനയില്‍ (2)
ആത്മാവിലാളി എരിയും ദാഹം
അശ്രുബിന്ദുവില്‍ ഒതുങ്ങുമോ (2)
വിലോലഹൃദയ വിപഞ്ചികേ നീ
മറക്കുവാന്‍ ആവാത്ത വിരഹമാണോ

ചിരിക്കുവാന്‍ ഓടി അണയുമ്പോള്‍-
എന്നില്‍ പകരുന്നതെല്ലാം വേദനയോ (2)
അന്നു നീ എന്നെ ഉണര്‍ത്തിയില്ലെങ്കിൽ
ഇന്നു ഞാന്‍ കണ്ണീരിലാഴ്‌ന്നിടുമോ (2)
വിലോലഹൃദയ വിപഞ്ചികേ നീ
മറക്കുവാന്‍ ആവാത്ത വിരഹമാണോ
അല്ലെങ്കില്‍ എന്തിന് മീട്ടുമ്പോള്‍
അപശ്രുതിയില്‍ നീ കേഴുന്നു
വിലോലഹൃദയ വിപഞ്ചികേ നീ
മറക്കുവാന്‍ ആവാത്ത വിരഹമാണോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Vilolahridaya Vipanchike

Additional Info