രജനീഗന്ധികൾ പുളകിതരായി

ഓഹോ .. ഓ..
രജനീഗന്ധികൾ പുളകിതരായി
മരതകമഞ്ഞൊരു ഉടയാട ചാർത്തി
ഗിരിശൃംഗങ്ങളിൽ താഴ്‌വരകളിൽ മൃദുല വികാരങ്ങളുണർന്നു  
എൻ മൃദുലവികാരങ്ങളുണർന്നു..

മതിയൊളിയിൽ  മഞ്ഞിൽ കുളിച്ച നിൻ 
മലർമേനി രതിദേവി ശില്പമായി 
അരുകിൽ നിന്നെന്റെ സിരകളുണർന്നു 
ഇറുകെ ഞാൻ വാരിപ്പുണർന്നു നിന്നിൽ 
ഇക്കിളിപ്പൂ വിടർന്നു..
(രജനീഗന്ധികൾ...)

മധുചഷകം നിൻ പേലവാധരം ഞാൻ നുകർന്നു നിന്നിൽ സീൽക്കാരമുയർന്നു 
പരിമൃദുതളിർമേനി പുൽകിപ്പടർന്നു 
പരിസരമാകെ മറന്നു 
നിമിഷം 
ഒരു യുഗമാകാൻ കൊതിച്ചു...
(രജനീഗന്ധികൾ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rajaneegandhikal

Additional Info

Year: 
1979