അമ്മയാം വ്യാകുല മാതാവേ

അമ്മയാം വ്യാകുല മാതാവേ
നിൻ മക്കളാം ഞങ്ങളെ കാത്തിടേണേ
നിത്യസഹായം നൽകുന്ന നീയെന്നും 
സത്യത്തിൻ വഴിയേ നയിച്ചിടണേ..

പോറ്റി വളർത്തിയ നിൻ സുതനെ
ക്രൂശിലേറ്റിയില്ലേ നിൻ കണ്മുൻപിൽ..
ഏഴകൾ ഞങ്ങൾ
ഉഴലുമീ വീഥിയിൽ 
വാരി വിതറണം നിൻ വെളിച്ചം
(അമ്മയാം...)

ത്യാഗത്തിൻ ദുഃഖത്തിൻ പുത്രിയല്ലേ 
നീ സ്നേഹത്തിൽ മൂർത്തീഭാവമല്ലേ.. 
വ്യാകുലം മാത്രം അമ്മയ്ക്ക് നൽകിയ 
പാപികൾ ഞങ്ങളെ കാത്തിടണേ
(അമ്മയാം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ammayaam vyakula maathave

Additional Info

Year: 
1979